സന്നിധാനം: ആചാരലംഘനം ഉണ്ടായാല്‍ ശബരിമല നട അടച്ചിടേണ്ടി വരുമെന്ന് മേല്‍ശാന്തി. സുരക്ഷാ ചുമതലയുള്ള ഐജി എം.ആര്‍.അജിത് കുമാറിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ ജി സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. സ്ത്രീകളെത്തിയാല്‍ എന്താണ് പ്രതികരണം എന്നറിയാനാണ് ഐജി മേല്‍ശാന്തിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്നാണ് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചത്. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്‍റെ […]

