താനൂരില്‍ ഗൃഹനാഥനെ കഴുത്തറുത്ത് കൊന്ന കേസ്: മുഖ്യപ്രതി പിടിയില്‍

മലപ്പുറം : താനൂരില്‍ മല്‍സ്യതൊഴിലാളി സവാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗജത്തിന്‍റെ കാമുകന്‍ ബഷീര്‍ പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന ഇയാളെ പൊലീസ് നാട്ടിലെത്തിക്കുകയായിരുന്നു. ചെന്നൈയിലെത്തിയ ബഷീര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗള്‍ഫിലേക്ക് കടന്ന ബഷീറിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ വഴിയും ഇന്‍റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ വഴിയും പ്രതിയെ കിട്ടാന്‍ പൊലീസ് നീക്കം ശക്തമാക്കി. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ […]

താനൂരില്‍ യുവാവിനെ തലക്കടിച്ച്‌ കൊന്ന സംഭവം; ഭാര്യ കസ്റ്റഡിയില്‍

മലപ്പുറം: താനൂരില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ വാടക വീട്ടില്‍ വെച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്‍റെ മകന്‍ സവാദാണ്(40) വ്യാഴാഴ്ച തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്തിന്‍റെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച്‌ വിവരം അറിയിച്ചത്. […]

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ തന്‍റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിന് അഭിനന്ദന പ്രവാഹം

ജാതിയെന്നോ മതമെന്നോ വര്‍ണമെന്നോ നോക്കാതെ എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഇതില്‍ എല്ലാവരുടെയും മനസ്സ് കീഴടക്കിയ ഒരാളുണ്ട്, ജെയ്‌സല്‍. സ്ത്രീകളടക്കമുള്ളവരെ രക്ഷാബോട്ടില്‍ കയറ്റാന്‍ തന്‍റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്സലിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. നിരവധി പേരാണ് ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി ജെയ്സലിനെ വിളിച്ചുകൊണ്ടിരിക്കുന്നത്. വേങ്ങര മുതലമാട്ടെ വെള്ളപൊക്കത്തിലായിരുന്നു ജെയ്‌സല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആളുകള്‍ക്കും ബോട്ടിനുമിടയില്‍ മൂക്ക് വെള്ളത്തില്‍ മുട്ടുംവിധം ജെയ്സല്‍ മുട്ടുകുത്തിനില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു, ചെരിപ്പൂര്,  അത് കല്ലല്ല, ഒരു മനുഷ്യനാണെന്ന്. ട്രോമാകെയര്‍ […]