ചുരുങ്ങിയ കഥാപാത്രങ്ങള്‍കൊണ്ട് സിനിമയില്‍ തന്‍റെ സ്ഥാനം തെളിയിച്ച നടിയാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സിനിമ എന്നത് എന്നും തന്‍റെ പാഷനാണെന്നും വിവാഹശേഷവും അതില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കന്നഡ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡ ചിത്രം തഗരുവാണ് വിവാഹശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രം. ശിവരാജ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലാത്ത […]