തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്‌എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്‌എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്‌എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെയും കൊല്ലത്ത് സുരേഷ്‌ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് ആര്‍എസ്‌എസ് നിലപാട്. മോഹന്‍ലാലിനെ ബിജെപി […]
Tag: suresh gopi
കോടീശ്വരന്‍ പരിപാടിയില്‍ പ്രഖ്യാപിച്ച സഹായം സുരേഷ് ഗോപി നല്‍കിയില്ലെന്ന പരാതിയുമായി യുവതി
കൊച്ചി: രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം തനിക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് യുവതി രംഗത്ത്. സൗമില നജീമാണ് ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സൗമില നജീമിന് എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. ഇത് കോടീശ്വരന്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. പക്ഷേ ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് യുവതി ഫെയ്‌സ്ബുക്കിലൂടെ […]
പ്രഖ്യാപനത്തിന് പിന്നാലെ സനലിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ കൈമാറി സുരേഷ് ഗോപി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എം. പി മൂന്ന് ലക്ഷത്തിന്‍റെ ചെക്ക് കൈമാറി. വീട് പണയം വച്ച് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്‍റെ നിലപാട് അപലപനീയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സനലിന്‍റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്‍റെ കുടുംബത്തെ കണ്ടിരുന്നു. സമരം […]
യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി സുരേഷ് ഗോപി
കോഴിക്കോട്: ശബരിമല പ്രശ്‌നത്തിന് പരിഹാരമെന്നോണം നടനും എം പിയുമായ സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘അമ്മ’യില്‍ സജീവമല്ല, ജനസേവനമാണ് ജോലി: സുരേഷ് ഗോപി
തൃശൂര്‍: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാന്‍ നടന്‍ സുരേഷ് ഗോപി വിസമ്മതിച്ചു. അമ്മയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനസേവനമാണ് തന്റെ ദൗത്യം. അത് നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. എത്രയോ നാളുകളായി ‘അമ്മ’യില്‍ നിന്ന് നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാദ്ധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട് – സുരേഷ് […]
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം
കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. ചെങ്ങന്നൂരില്‍ എതിരാളികളെ നിലം പരിശാക്കാന്‍ ശക്തമായ പ്രചരണ പരിപാടികളുമായി പ്രമുഖ പാര്‍ട്ടികള്‍ രംഗത്തുണ്ട്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ താരം സുരേഷ് ഗോപി തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഇലക്ഷന്‍ പ്രചരണ പരിപാടികളില്‍ കാണുന്നത്. ചെങ്ങന്നൂരില്‍ ഏതൊരു രാഷ്ട്രീയ പരിപാടികളിലും എത്തുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ സുരേഷ് ഗോപിയുടെ പരിപാടിയ്ക്കെത്തുന്നുണ്ട്. സൂപ്പര്‍ താരത്തെ അടുത്തുകാണാനും അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗം കേള്‍ക്കാനും കക്ഷിരാഷ്ട്രീയഭേദമില്ലാതെ നിരവധി ആളുകള്‍ […]
വാഹനരജിസ്ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി സുരേഷ് ഗോപിയോട് പറഞ്ഞു. കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി […]
വാഹന രജിസ്ട്രേഷന്‍ കേസ്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു
കൊച്ചി: പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ലെന്ന നിലപാടിലാന്ന് ക്രൈംബ്രാഞ്ച്. കേസില്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസന്വേഷണവുമായി […]
വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന കേസിലാണ് നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ് പിക്ക് മുന്‍പാകെയാണ് സുരേഷ് ഗോപി ഹാജരാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് 10.15ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ […]
വാഹന റജിസ്ട്രേഷന്‍ കേസ്: അമലയേയും ഫഹദിനെയും ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ തട്ടിപ്പുകേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടിസ് നല്‍കിയട്ടുണ്ട്. പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി […]








