പൊരിവെയിലത്ത് പപ്പടം വിറ്റുനടന്ന്‍ ഹൃത്വിക് റോഷന്‍; അമ്പരന്ന്‍ അരാധകരും

പൊരിവെയിലത്ത് പപ്പടം വിറ്റു നടക്കുന്ന ആളെ ശ്രദ്ധിച്ചപ്പോഴാണ് ആള്‍ക്കാര്‍ക്ക് ആളെ പിടികിട്ടിയത്. സാക്ഷാല്‍ ഹൃത്വിക് റോഷന്‍. താരത്തെ കണ്ടതും ജനം അമ്പരന്നു.  പൊരിവെയിലത്ത് ക്ഷീണിതനായി സൈക്കിളില്‍ റോഡില്‍ അലഞ്ഞു നടക്കുകയാണ് ബോളിവുഡിന്‍റെ പ്രിയതാരം. ജയ്പൂരിലെ തിരക്കുള്ള റോഡില്‍ വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഹൃത്വിക് സൈക്കിളില്‍ എത്തിയത്. ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹൃത്വിക്കിന്‍റെ കിടിലന്‍ മേക്ക് ഓവര്‍. ബിഹാറില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30 എന്ന സിനിമ പറയുന്നത്. താടിയും മുടിയും വളര്‍ത്തി അലക്ഷ്യമായെത്തിയ […]