പ്രേക്ഷക പ്രീതി നേടി ‘സുഖമാണോ ദാവീദേ’ ടീസര്‍

റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷക പ്രീതി നേടി ‘സുഖമാണോ ദാവീദേ’ സിനിമയുടെ രണ്ടാം ടീസര്‍. അനുപ് ചന്ദ്രന്‍ – രാജ്മോഹന്‍ സംവിധാനവും കൃഷ്ണ പൂജപ്പുര തിരക്കഥയും നിര്‍വഹിച്ച്‌ ടോമി കിരിയാന്തന്‍ നിര്‍മ്മിച്ച ചിത്രമാണ് സുഖമാണോ ദാവീദേ. സാധാരണകാരുടെ പച്ചയായ ജീവിത കഥ തുറന്ന് കാട്ടുന്ന ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ചേതന്‍ലാല്‍, ഭഗത് മാനുവല്‍ ,താരകല്യാണ്‍, സുധീര്‍ കരമന,നന്ദു,നോബി, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ്.

ഭഗത് മാനുവല്‍ നായകനായെത്തുന്ന ‘സുഖമാണോ ദാവീദേ’ ഓഡിയോ ലോഞ്ചിങ്- VIDEO

ഭഗത് മാനുവലിനെ നായകനാക്കി നവാഗതരായ അനൂപ് ചന്ദ്രനും രാജമോഹനും സംവിധാനം ചെയ്ത ചിത്രമാണ് സുഖമാണോ ദാവീദേ. ചിത്രത്തിന്‍റെ ഓഡിയോ ലൗഞ്ചിങ് കര്‍മ്മം ബിജു സോപാനവും ഭഗത് മാനുവലും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രിയങ്ക നായരാണ് ചിത്രത്തിലെ നായിക. അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്. ദാവീദ് എന്നാണ് ചിത്രത്തില്‍ ഭഗത് മാനുവലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ശലോമിയായി പ്രിയങ്കനായരും എത്തുന്നു. അച്ഛന്‍ന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ ഏക ആശ്രയമായി മാറിയ ദാവീദ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിജുക്കുട്ടന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ […]

കിടിലന്‍ പ്രകടനവുമായി മാസ്റ്റര്‍ ചേതന്‍ലാല്‍ എത്തുന്ന ‘സുഖമാണോ ദാവീദേ’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഭഗത് മാനുവൽ നായകനായെത്തുന്ന ചിത്രമാണ് ‘സുഖമാണോ ദാവീദേ’. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ അനൂപ് ചന്ദ്രൻ, രാജമോഹൻ എന്നിവർ ചേർന്നാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവാണ് പുറത്തിറക്കിയത്. ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ ചേതന്‍ലാല്‍, സുധീർ കരമന,ബിജുക്കുട്ടന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ഷമ്മി തിലകന്‍, നോബി  ആര്യ, അഞ്ജു അരവിന്ദ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.  ജല’ത്തിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിനുശേഷം പ്രിയങ്ക നായര്‍  അധ്യാപികയായി […]