ഭൂമിയില്‍ മനുഷ്യ ജീവിതം 200 വര്‍ഷം കൂടിയെന്ന് ഹോക്കിംഗ് ലോകത്തോട് പറഞ്ഞു. പ്രവാചകനെപ്പോലെ ഏറെക്കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. 76-ാം ജന്മദിനം ആഘോഷിക്കുന്നതിനു തൊട്ടുമുമ്പും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഹോമോസാപ്പിയന്‍സ് എന്ന് അറിയപ്പെടുന്ന മനുഷ്യ വര്‍ഗം ഇനി എത്രനാള്‍കൂടി? ലോകമേ ചെവിതരിക. ആഗോളതാപനം ഇങ്ങനെ മുന്നോട്ടുപോയാല്‍ ഭൂമി ശുക്രനു തുല്യമാകും. താപനില 860 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഭൂമിയിലെ വിഭവങ്ങളുടെ അമിതമായ ചൂഷണം നമ്മുടെ ഗ്രഹത്തെ നാശത്തിലേക്കു നയിക്കുകയാണ്. ആഗോള താപനത്തെ എതിര്‍ക്കുന്നവരെ ശുക്രനിലേക്ക് അയയ്ക്കണം. അതിവേഗത്തില്‍ […]
Tag: stephen hawking
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം. ശരീരം ശോഷിക്കുന്ന അപൂര്‍വരോഗം പിടിപെട്ടിരുന്ന അദ്ദേഹം തന്‍റെ ശാരീരിക അവശതകളെപ്പോലും മറികടന്നാണ് പ്രപഞ്ചരഹസ്യവുമായി ബന്ധപ്പെട്ട നീരക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയത്. ലോകത്താകമാനമുള്ള യുവ ഗവേഷകര്‍ക്കും ശാസ്ത്രനിരീക്ഷകര്‍ക്കും ഏറെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പേരിലാണ് ഹോക്കിങ് പ്രശസ്തനായത്. ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ശാസ്ത്രരചനകളിലൊന്ന്. പതിറ്റാണ്ടുകളായി താന്‍ ഗവേഷണം നടത്തിയിരുന്ന പ്രപഞ്ചത്തിലെ […]


