ഇനിമുതല്‍ 18 തികഞ്ഞ സ്ത്രീകള്‍ക്കു ധൈര്യമായി മദ്യം വാങ്ങിക്കഴിക്കാം

കൊളംബോ: അറുപത്തിമൂന്ന് വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാനൊരുങ്ങി  ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇനി മുതല്‍ പതിനെട്ട് വയസ്സു തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മദ്യം വാങ്ങാന്‍ കഴിയുമെന്ന നിയമമാണ് സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്നത്. മദ്യം വാങ്ങുന്നതിന് പുറമെ മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനും ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതും നീക്കിയിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു. 1950-ല്‍ പാസാക്കിയ നിയമമനുസരിച്ച്‌ ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലിചെയ്യാനോ […]