തൊടുപുഴ കൂട്ടക്കൊല; ദുരൂഹത നീക്കാന്‍ ‘സ്പെക്‌ട്ര’ വരുന്നു

തൊടുപുഴ : വണ്ണപ്പുറത്ത് ​ഗൃഹനാഥനേയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി കുഴിട്ടുമൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇവരെ ആക്രമിക്കുന്നതിനിടെ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ഒടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണന്‍ 20 വര്‍ഷമായി കൈയില്‍ കരുതുന്ന കത്തി ചോരപുരണ്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതക ശ്രമത്തിനിടെ കൃഷ്ണന്‍റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച്‌ പ്രതികള്‍ക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്‍റെ വീട്ടില്‍നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. വീടും പരിസരവും […]