സിഡ്നി: കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വത്തിക്കാന്‍ കര്‍ദ്ദിനാള്‍ അറസ്റ്റില്‍. കൊച്ചു ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലാണ് വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ്‌പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെല്‍ ലൈംഗികമായി പീഡിപ്പിച്ചത്. 1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള ആള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2018 ഡിസംബര്‍ 11 നാണ് […]
Tag: sidney
‘കഴുത്തില്‍ മൂന്ന് ഞരമ്ബുകള്‍ക്ക് പരിക്കുണ്ട്, ജീവന്‍ രക്ഷിച്ച എല്ലാവര്‍ക്കും നന്ദി’: മാത്യു ഹെയ്ഡന്‍
സിഡ്നി: ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് സര്‍ഫിങ്ങിനിടെ അപകടം. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നട്ടെല്ലിനുമാണ് പരിക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച്ചയാണ് സംഭവം. മകന്‍ ജോഷിനോടൊപ്പം സ്റ്റ്രാഡ്ബ്രോക്ക് ദ്വീപില്‍ സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ട് ഹെയ്ഡന് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം നെറ്റിയില്‍ മുറിവേറ്റ് രക്തം വരുന്ന ചിത്രം പങ്കുവെച്ച് ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരേയും വിവരമറിയിക്കുകയായിരുന്നു. ‘കുറച്ച് ദിവസത്തേക്ക് കളി നിര്‍ത്തിവെച്ചു’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. കഴുത്തിലെ മൂന്ന് ഞരമ്പുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റില്‍ […]