തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ല, പാര്‍ട്ടി ശിക്ഷിച്ചാല്‍ സ്വീകരിക്കും: പി.കെ.ശശി

പാലക്കാട്: ആരുടെയും പരാതി പോലുമില്ലാതെ തന്നെ മാദ്ധ്യമങ്ങള്‍ അനാവശ്യമായി വേട്ടയാടുകയാണെന്ന് പീഡനക്കേസില്‍ ആരോപണ വിധേയനായ പി.കെ.ശശി എം.എല്‍.എ ആരോപിച്ചു. തെറ്റ് ചെയ്‌തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. എന്നാല്‍ പിശക് പറ്റിയെന്ന് പാര്‍ട്ടി തന്നെ ബോധ്യപ്പെടുത്തിയാല്‍ എന്ത് ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം ചെര്‍പ്പുളശേരിയില്‍ വച്ച്‌ വ്യക്തമാക്കി. യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലാണ് ശശി ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയത്. പാര്‍ട്ടി അംഗത്തെക്കുറിച്ച്‌ പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുകയെന്നത് സി.പി.എമ്മിലെ രീതിയാണ്. തനിക്കെതിരായ പരാതിയില്‍ പാര്‍ട്ടി […]

ലൈംഗികപീഡന പരാതി; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് പി. കെ ശശി

പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി.സംഭവം താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ശശി. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്.പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് […]

ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനും ശ്രമം. ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരിയായ വനിതാ ഡിവൈഎഫ്ഐ നേതാവ് വെളിപ്പെടുത്തി. കൂടാതെ ഡി.വൈ.എഫ്.ഐയില്‍ ഉന്നത പദവിയും നല്‍കാമെന്ന് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. പി.കെ ശശി എംഎല്‍എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്‍റെ ശബ്ദരേഖയും തെളിവായി പരാതിക്കൊപ്പം നല്‍കി. അതിക്രമത്തിന് മുതിര്‍ന്നത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍വെച്ചാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് […]