ഇന്ദ്രാണിയും പീറ്ററും കുടുംബകോടതിയില്‍; കോടികളുടെ വസ്തുവകകള്‍ പങ്കിട്ടെടുക്കും

മുംബൈ: വിവാദമായ ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നിയമപരമായി വേര്‍പിരിയുന്നു. ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഇരുവരും സംയുക്തമായി ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. 16 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒആണ് പീറ്റര്‍ മുഖര്‍ജി. മുംബൈയിലെ ബൈക്കുള്ള വനിതാ ജയിലിലെ തടവുകാരിയാണ് ഇന്ദ്രാണി. ഭര്‍ത്താവ് പീറ്റര്‍ അതേ കേസില്‍ തന്നെ ആര്‍തര്‍ റോഡ് ജയിലിലെ വിചാരണതടവുകാരനാണ്. ബാന്ദ്രയിലെ കോടതിയില്‍ എത്തി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച ശേഷം […]

ഇന്ദ്രാണി ചെയ്ത ക്രൂരകൃത്യങ്ങളെ കുറിച്ച്‌ മകന്‍ മിഖായേല്‍

മുംബൈ: മക്കളല്ലെന്ന് ആരേയും അറിയിക്കാതിരിക്കാന്‍ മദ്യം കഴിപ്പിച്ചു, തലമൊട്ടയടിച്ചു, ലഹരി കുത്തിവെച്ചു, മനോരോഗിയാക്കാന്‍ ശ്രമിച്ചു, കോടതിയില്‍ ഇന്ദ്രാണിക്കെതിരെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തി മകന്‍ മിഖൈല്‍. ഉന്നത പദവിയിലിരിക്കുന്ന തനിക്ക് ഇങ്ങനെ രണ്ട് മക്കള്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് തന്‍റെ അന്തസ്സിന് കോട്ടം സംഭവിക്കുമെന്നാണ് ഇന്ദ്രാണി മക്കളോട് പറഞ്ഞത്. കൊല്ലപ്പെട്ട ഷീന ബോറ മകള്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഇന്ദ്രാണി മുഖര്‍ജി തന്നെ മനോരോഗിയാക്കാന്‍ ശ്രമിച്ചെന്നാണ് അവരുടെ മറ്റൊരു ബന്ധത്തിലുള്ള മകന്‍ മിഖൈല്‍ ബോറ(28)യുടെ വെളിപ്പെടുത്തല്‍. മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിക് […]

പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും വിവാഹമോചിതരാകുന്നു

ന്യൂഡല്‍ഹി: വിവാദമായ ഷീന ബോറ വധക്കേസില്‍ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും വിവാഹ മോചനം തേടുന്നു. കേസിലെ സഹ പ്രതി കൂടിയായ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പീറ്ററിന് വിവാഹമോചന നോട്ടീസ് അയച്ചു. ഏപ്രില്‍ 25ന് അഭിഭാഷകനായ എഡിത് ഡേ മുഖാന്തിരം അയച്ച നോട്ടീസില്‍ പരസ്പര സഹകരണത്തോടെ പിരിയാനും സാമ്ബത്തിക ഒത്തു തീര്‍പ്പുകളിലെത്താനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2012 ഏപ്രില്‍ 24ന് മുംബൈക്ക് സമീപം റായ്ഗഡില്‍ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവിലുള്ള മകള്‍ ഷീന ബോറയെ ഇന്ദ്രാണിയും […]