എം.കെ രാഘവന്‍റെ വാദങ്ങളെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

തിരുവനന്തപുരം: ടി.വി 9 സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം തന്‍റെതല്ലെന്നും ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്നും അവകാശപ്പെടുന്ന എം.കെ രാഘവനെ പൊളിച്ചടുക്കി നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍. കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഷമ്മി തിലകന്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ഷമ്മി തിലകന്‍റെ വാക്കുകള്‍: അന്യ ഭാഷയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് ഡബ്ബ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അനേകം നടന്മാര്‍ക്ക് ശബ്ദം നല്‍കാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994 ലും, 2018 ലും സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോഷിസാര്‍, ജിജോ, രാജീവ് […]

വിനയന്‍റെ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് മുകേഷ് തിരിച്ചു കൊടുപ്പിച്ചു: ഷമ്മി തിലകന്‍

കൊച്ചി: വീണ്ടും എഎംഎംഎ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഈയടുത്ത് വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും ‘അമ്മ’ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നതെന്നും കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറയുന്നു. അതിനു ശേഷം സിനിമാ സെറ്റുകളില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ […]

‘പൊന്നമ്മച്ചീ, മരിച്ചവരെ വിട്ടേക്കൂ’- കെപി‌എ‌സി ലളിതയ്ക്കെതിരെ ഷമ്മി തിലകന്‍

നടന്‍ തിലകനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കെപിഎസി ലളിതയെ പരോക്ഷമായി വിമര്‍ശിച്ച്‌ നടനും തിലകന്‍റെ മകനുമായി ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നെന്നും നടി ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. തന്‍റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍റെ ശീലമായിരുന്നുവെന്നും വര്‍ഷങ്ങളോളം തങ്ങള്‍ പിണങ്ങിയിരിക്കുമായിരുന്നുവെന്നും ലളിത അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിലെ പരാമര്‍ശങ്ങളാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വന്തം കണ്ണില്‍ കിടക്കുന്ന കോലെടുത്തിട്ട് […]

അച്ഛനെതിരായ അച്ചടക്ക നടപടി ഇനിയെങ്കിലും പിന്‍വലിക്കണം: ഷമ്മി തിലകന്‍

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകന്‍ പറഞ്ഞു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.