ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം; ദുരൂഹതയേറുന്നു

കൊല്ലം: ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം ദുരൂഹതയേറുന്നു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മകളെക്കുറിച്ച്‌ ഒരു വിവരവുമറിയാത്തതിന്റെ ദു:ഖത്തിലാണ് ഷബ്‌നയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍. കഴിഞ്ഞ ചൊവ്വാഴ്ച പി.എസ്.സി പരിശീലനത്തിനെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയതാണ് ഷബ്‌ന. പിന്നീട് ആരും കണ്ടിട്ടില്ല. അന്നേദിവസം വൈകിട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്‌നയുടെ ബാഗ് പോലീസിന് ലഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെ […]