തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്‍റെ സഹായത്തോടെ പൊളിച്ചുമാറ്റി. തിങ്കളാഴ്ച അര്‍ധരാത്രി 11.30ന് തുടങ്ങിയ പൊളിച്ചുനീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. സഹോദരന്‍ ശ്രീജീവിന്‍റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പോലീസ് നീക്കം ചെയ്തു. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്ന് […]
Tag: secretariat strike
സര്‍ക്കാര്‍ വാക്കുപാലിച്ചില്ല: അനിശ്ചിത കാലസമരം തുടങ്ങി സനല്‍കുമാറിന്‍റെ കുടുംബം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാലസമരം തുടങ്ങി. സനലിന്‍റെ ഭാര്യയും രണ്ട് കുട്ടികളും അമ്മയുമായാണ് സമരം തുടങ്ങിയത്. സനലിന്‍റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും സനലിന്‍റെ ഭാര്യ വ്യക്തമാക്കി. സനലിന്‍റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രതിയായ ഡി.വൈ.എസ്.പി […]