അഹമ്മദാബാദ്: രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജല വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്കാണ് പ്രധാനമന്ത്രി ആദ്യ ജല വിമാനത്തില്‍ യാത്ര നടത്തിയത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി കടല്‍ വിമാനം സബര്‍മതി നദിയില്‍ നിന്ന് പറക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ജല വിമാനം പറക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ യാത്രക്ക് ഏത് വാഹനവും ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പ്രതികരിച്ചു. […]

