തരംഗമായി ‘സര്‍ക്കാര്‍’ മേക്കിങ് വീഡിയോ- VIDEO

ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്‍റെ കുതിപ്പ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 200 കോടി ക്ലബില്‍ വിജയ് ചിത്രം എത്തിയിരുന്നു.     ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം വിജയ്എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. സിനിമ മുന്നേറുന്നതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ കൈയ്യടി […]

സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയ ദളപതിയുടെ സര്‍ക്കാര്‍. ചിത്രം തിയേറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. റിലീസിനെത്തിയതിനു പിന്നാലെ ചിത്രത്തിനെ തേടി വിവാദങ്ങളുടേയും വിമര്‍ശനങ്ങളുടേയും ഘോഷയാത്രയായിരുന്നു. ഈ അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത്രയധികം വിവാദങ്ങള്‍ക്ക് ഇരയായ ചിത്രം ഒരു പക്ഷെ വിജയ് യുടെ സര്‍ക്കാരായിരിക്കും. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ടീസറും ട്രെയിലറും റെക്കോഡുകള്‍ മറി കടന്ന് മുന്നേറിയപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ […]

വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുക തന്നെ ചെയ്യും; ‘സര്‍ക്കാരി’ന് കമല്‍ഹാസന്‍റെ പിന്തുണ

വിജയ് യുടെ ദീപാവലി ചിത്രം സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കമല്‍ഹാസന്‍റെ മറുപടി. ‘റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും.’ കമല്‍ ട്വിറ്ററില്‍ കുറിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ […]

‘സര്‍ക്കാര്‍’ തമിഴ്‌നാട് സര്‍ക്കാരിന് തലവേദനയാകുന്നു: കടമ്പൂര്‍ രാജു

മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തുന്നു. സിനിമയിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു ആവശ്യപ്പെട്ടു. രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം വളര്‍ന്നു വരുന്ന നടനായ […]

വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നു

കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രവും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പ് വരാറുളള ഒരു പ്രമുഖ വെബ്‌സെറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ എച്ച്‌ ഡി പ്രിന്‍റുകള്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു. ഇത് തടയാനായി നിര്‍മ്മാതാക്കളായ സണ്‍ […]

റിലീസിനു മുമ്പേ വിവാദത്തില്‍ കുരുങ്ങി ‘സര്‍ക്കാര്‍’

ഇളയദളപതി വിജയ് ചിത്രം സര്‍ക്കാര്‍ റിലീസിനു മുമ്പേ വിവാദത്തില്‍. സിനിമയ്ക്കെതിരെ കഥാമോഷണ ആരോപണവുമായി  രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുണ്‍ രാജേന്ദ്രന്‍. സെങ്കോല്‍ എന്ന തന്‍റെ സിനിമയുമായി ‘സര്‍ക്കാരി’ന് സാമ്യമുണ്ടെന്നാണ് ആരോപണം. പരാതി അന്വേഷിച്ച സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ ഇരു തിരക്കഥയ‌്ക്കും സാമ്യമുണ്ടെന്ന് കണ്ടെത്തി. സിനിമയുടെ സഹ തിരക്കഥാകൃത്തായി വരുണ്‍ രാജേന്ദ്രനെ അം​ഗീകരിക്കണമെന്ന അസോസിയേഷന്‍ പ്രസി‍ഡന്‍റും സംവിധായകനുമായ ഭാഗ്യരാജിന്‍റെ നിര്‍ദേശം മുരുകദോസ് തള്ളി. കേസ് 30ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ‘സര്‍ക്കാരി’ന്‍റെ തിരക്കഥ വായിക്കാതെയും സിനിമ കാണാതെയും […]

റിലീസിന് മുന്‍പെ ഓണ്‍ലൈനില്‍; ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഇളയ ദളപതി വിജയുടെ പുതിയ ചിത്രമായ സര്‍ക്കാരിന് റിലീസിന് മുന്‍പെ തലവേദന. സര്‍ക്കാരിലെ ഗാനങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. തമിഴ്‌റോക്കേഴ്‌സാണ് ഇതിനകം ഹിറ്റായ ഗാനങ്ങള്‍ വ്യാജമായി പുറത്തിറക്കിയത്. ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പൈറസി സൈറ്റുകള്‍ പലതും പൂട്ടിച്ചു. എന്നാല്‍ ഇതിന് പിന്നാലെ മദ്രാസ് റോക്കേഴ്‌സ് എന്ന പേരിലുള്ള പൈറേറ്റഡ് സൈറ്റ് ഗാനങ്ങള്‍ വീണ്ടും പുറത്തിറക്കി. ഈ വര്‍ഷം തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വിജയ് ചിത്രത്തിന് തിരിച്ചടി നേരിടുന്നത്. എആര്‍ റഹ്മാന്‍ സംഗീതം […]