സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്തേരി സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നിതിന്‍ സിഷോദാണ് അറസ്റ്റിലായത്. നിതിന്‍റെ ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  ഇയാളുടെ പേരില്‍ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് […]