തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി […]
Tag: sanal murder
നീതി തേടി സനലിന്‍റെ കുടുംബം, കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ ഉപവാസമിരിക്കും
തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഹരികുമാറിനെ അറസ്‌റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധവുമായി കുടുംബം. സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നീതി തേടി താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. നാളെ ആയിരിക്കും ഏകദിന ഉപവാസം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനല്‍കുമാറിന്‍റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛന്‍ വര്‍ഗീസിനും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി […]
സനല്‍ കേസ്; ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനേയും അടുത്ത സുഹൃത്തായ ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച അനൂപ് കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ബിനുവിന്‍റെ മകനും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ അനൂപ് കൃഷ്ണയാണ് ഹരികുമാറിന്‍റെ സിഫ്റ്റ് കാര്‍ തൃപ്പരപ്പില്‍ നിന്ന് കല്ലറയിലെ വീട്ടിലെത്തിച്ച് കൊടുത്തത്. ഉച്ചയോടെ കസ്റ്റഡിയലെടുത്ത സതീഷ്കുമാറിനെ വൈദ്യ പരിശോധനയക്ക് ശേഷം നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വൈകുന്നേരത്തേടെയാണ് […]
സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം. നെയ്യാറ്റിന്‍കരയില്‍ ശത്രുക്കളുള്ളതിനാലാണ് ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് […]
നെയ്യാറ്റിന്‍കര കൊലപാതകം അപകട മരണമാക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകം അപകട മരണമാക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചാണ് പൊലീസ് നീക്കം നടത്തിയത്. പൊലീസ് ആശുപത്രിയില്‍ പറഞ്ഞത് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഉണ്ടായ അപകടമാണെന്നാണ്. ആശുപത്രി രേഖകളില്‍ ഇങ്ങനെ എഴുതി ചേര്‍ക്കുകയും ചെയ്തു. നടന്ന സംഭവങ്ങള്‍ ഡോക്ടറോട് വിശദീകരിച്ചതായി സനലിന്‍റെ സുഹൃത്ത് പ്രവീണ്‍ പറഞ്ഞു. ഇതിന് ശേഷമാണ് അപകടമെന്നത് മാറ്റി രേഖപ്പെടുത്താന്‍ സാഹചര്യം ഒരുങ്ങിയത്. രംഗം വഷളായപ്പോള്‍ പൊലീസുകാര്‍ സ്ഥലം വിട്ടെന്നും പ്രവീണ്‍ വെളിപ്പെടുത്തി. അതേസമയം സനലിനെയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് […]
സനലിന്‍റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച; അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സനല്‍ അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയാണ്. എസ്‌ഐക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ […]
സനലിന്‍റെ മരണത്തില്‍ ദുഖം താങ്ങാനാവാതെ അമ്മ
നെയ്യാറ്റിന്‍കര : കാക്കിയുടെ തിളപ്പില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്. ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്ന സനല്‍ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. സനലിന്‍റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത ദുരന്തം. സോമരാജന്‍റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ […]





