വെല്ലിംഗ്ടണ്‍: തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ എന്ന പേരില്‍ പുതിയ കൃത്രിമ രാഷ്ട്രീയക്കാരന്‍ വരുന്നു. ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സാമിനെ വികസിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹികം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കാന്‍ സാം എന്ന കൃത്രിമ രാഷ്ട്രീയക്കാരന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് സാം മറുപടി നല്‍കുന്നത്. മാത്രമല്ല, വിവിധ പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍ കൃത്രിമ മനുഷ്യനില്‍ പ്രോഗ്രം ചെയ്ത് വയ്ക്കുകയും ചെയ്യും. […]

