കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തില്‍ ശക്തമായ വേഷം കാഴ്ചവെയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. യഥാര്‍ഥ മനുഷ്യനാണ് […]
Tag: sadhana
‘ഷോട്ടിന് ശേഷവും മുഖം ശരിയായില്ല, എല്ലാവരും ഭയപ്പെട്ടു’: സാധന
റാം സംവിധാനം ചെയ്ത പേരന്‍പ് നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നാണ് പ്രീമിയര്‍ ഷോ കണ്ടവര്‍ പറയുന്നത്. മമ്മൂട്ടിയെ പോലെ വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രമായാണ് സാധന എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച മമ്മൂട്ടിയുടെ മകളായാണ് സാധന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചലച്ചിത്രമേളകളില്‍ നിറഞ്ഞ കയ്യടി നേടിക്കൊണ്ട് പേരന്‍പ് മുന്നേറുകയാണ്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ മുഖം കഥാപാത്രമായ പാപ്പായെപ്പോലെ കോടിപ്പോയെന്ന് സാധന ഓര്‍ക്കുന്നു. ലോങ് ഷോട്ടിന് ശേഷമായിരുന്നു അത്. ഒരുപാട് നേരം മുഖം കോടിപ്പിടിച്ചതുകൊണ്ട് ഷോട്ടിന് ശേഷവും […]


