;മൈ സ്റ്റോറി’ കുടുംബമായി കാണാന്‍ കൊള്ളാത്ത ചിത്രം’; കുപ്രചാരണങ്ങൾക്കെതിരെ സംവിധായിക

‘മൈ സ്റ്റോറി’ കുടുംബമായി കാണാന്‍ കൊള്ളാത്ത ചിത്രമാണെന്ന  രീതിയിൽ സൈബർ ലോകത്ത് കുപ്രചാരണം നടത്തുകയാണെന്ന് സിനിമയുടെ സംവിധായിക റോഷ്‌നി ദിനകർ. പൃഥ്വിരാജ്, പാര്‍വതി എന്നിവർ അഭിനയിച്ച മൈ സ്റ്റോറി എന്ന ചിത്രം സമ്മിശ്ര പ്രതികരണവുമായാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്. മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കുന്നുണ്ടെന്ന് സംവിധായിക റോഷ്നി പറഞ്ഞു. സിനിമയ്‌ക്കെതിരേ സൈബര്‍ ലോകത്ത് വ്യാപക കുപ്രചാരണം നടക്കുകയാണെന്നും സംവിധായിക പറഞ്ഞു. 18 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം ഒരുവിധത്തിലാണ് റിലീസ് ചെയ്തതെന്ന് അവര്‍ […]