ചണ്ഡീഗഡ്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി സ്ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ റ്റുഡെയാണ് ഈ കാര്യം പുറത്തു വിട്ടത്. ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റെതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ആശ്രമത്തില്‍ അനുയായികളായി എത്തുന്ന […]