ന്യൂഡല്‍ഹി : രാജ്യത്തിന്റെ പുതിയ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി രാജീവ് മെഹര്‍ഷി ഇന്ന് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് മെഹര്‍ഷിക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. ശശികാന്ത് ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് മെഹര്‍ഷിയെ നിയമിക്കുന്നത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് രാജീവ് മെഹര്‍ഷി. . രണ്ട് വര്‍ഷം ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഗസ്റ്റ് 30 നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ സിഎജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.