ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന്‍ ഖമര്‍ ജാവേദ് ബജ്വ

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും   അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാന്‍  പാകിസ്ഥാന്‍ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. അയല്‍ രാജ്യങ്ങളുമായുള്ള പാകിസ്താന്‍റെ  ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ അസ്ഥിരമാക്കുന്നതിനു  രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണ് ശത്രുക്കള്‍ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ  കറാച്ചിയെ […]