വായ്പ തുക തിരിച്ചടയ്ക്കാനായില്ല; പണം നല്‍കിയ ആളെ കൊന്ന് 25 കഷ്ണങ്ങളാക്കി

ലുധിയാന: നാല്‍പത് ലക്ഷത്തിന്‍റെ വായ്പ തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പണം തന്നയാളെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ശേഷം സ്വന്തം ഭാര്യയേയും കഴുത്ത് അറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജസ്‌കരണ്‍ സിംഗ് എന്ന വ്യക്തിയില്‍ നിന്നും നാല്‍പത് ലക്ഷം രൂപയാണ് കര്‍ണേല്‍ സിംഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാള്‍ക്ക് പണം നല്‍കാനായില്ല. ലുധിയാനയിലുള്ള കര്‍ണേല്‍ സിംഗിന്‍റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്ടോബര്‍ 14 ന് പണം ആവശ്യപ്പെട്ട് കര്‍ണേല്‍ സിംഗിന്‍റെ വീട്ടിലെത്തിയ […]

മന്ത്രിക്ക് അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍ കോള്‍!

പട്യാല: മന്ത്രിക്ക് ജയിലിനുള്ളില്‍ നിന്നും അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍. പഞ്ചാബ് ജയില്‍ മന്ത്രിയായി കഴിഞ്ഞയാഴ്ച ചുമതലയേറ്റ സുഖ്ജിന്ദര്‍ സിംഗ് റന്ദ്വാഹ തനിക്കു വന്ന അഭിനന്ദന ഫോണ്‍സന്ദേശം കേട്ട് ശരിക്കും ഞെട്ടി. ഇതോടെ ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പായ മന്ത്രിയാകട്ടെ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ബുധനാഴ്ച മിന്നല്‍ പരിശോധനയും നടത്തി. പട്യാലയിലെ സെന്‍ട്രല്‍ ജയിലില്‍ മന്ത്രി നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ജയിലുകളില്‍ മൊബൈല്‍ ജാമ്മറുകള്‍ സ്ഥാപിക്കന്‍ നടപടി സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ 4ജി ജാമ്മര്‍ സ്ഥാപിക്കുമ്ബോള്‍ ഇവിടെ […]

പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു

ലാഹോര്‍:പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രൊവിന്‍സില്‍ ഇന്ത്യാ അതിര്‍ത്തിയില്‍ നിന്ന് മാറി കൗസര്‍ ഗ്രാമത്തിലാണ് സംഭവം. ജനുവരി നാലിന് ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊണ്ടുപോകുന്ന അജ്ഞാതന്‍റെ ദൃശ്യങ്ങള്‍ മാതാപിതാക്കാള്‍ സമൂഹ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ […]

പട്യാലയില്‍ കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

പാട്യാല: പഞ്ചാബിലെ പട്യാലയില്‍ നിന്ന് കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ . നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സിന് സമീപമുള്ള വനത്തിലാണ് കുട്ടിയുടെ  മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവിന്‍റെ  സുഹൃത്തായ റാം സിംഗാണ് (23) കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കുട്ടിയുടെ  പിതാവുമായി ഇയാള്‍ക്കുണ്ടായിരുന്ന ശത്രുതയാണ് മകളുടെ കൊലപാതകത്തില്‍ കലാശിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 24നാണ് തേജ് ബഹാദൂര്‍ നഗറിലെ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണായത്.