16 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ വീണ ആറ് വയസുകാരന് പുതുജീവിതം

പൂനെ: പൂണെയില്‍ 200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. കുഴല്‍ കിണറിലേക്ക് വീണ കുട്ടി 10 അടി ആഴത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേര്‍ന്നാണ് രവി പണ്ഡിറ്റ് ബില്‍ എന്ന ആറ് വയസുകാരനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടി കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് ജോലിത്തിരക്കുകളിലായിരുന്നു. തോറാന്‍ഡ്‌ല ഗ്രാമത്തിലാണ് സംഭവം നടന്നത്. നേരത്തെയും സമാനമായ […]

ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി പൂനെ സിറ്റി പോരാട്ടം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പൂനെ സിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. അവസാന മൂന്ന് മത്സരങ്ങള്‍ മൂന്ന് സമനിലകളില്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയില്‍ എത്തുന്നത് മൂന്ന് പോയിന്‍റും നേടി മടങ്ങാനാണ്. ഏഴാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സിന്. പുണെയാകട്ടെ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അവസാനക്കാരും. പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. താല്‍ക്കാലിക കോച്ചിന്‍റെ കീഴില്‍ ഇറങ്ങുന്ന പൂനെ […]

പൂ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പീ​ഡ​നം: ഒ​രാ​ള്‍ മ​രി​ച്ചു

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​​യായ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒരാള്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പൂ​ന​യി​ലെ ഹി​ന്‍​ജാ​വാ​ടി​യി​ലാ​ണ് 12 വ​യ​സു​ള്ള ര​ണ്ട് പെണ്‍കുട്ടി​ക​ള്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​റ്റേ കു​ട്ടി​യും ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഗ​ണേ​ഷ് നി​ഖാ​മി​നെ​യും പ​തി​നേ​ഴു​​കാര​നെ​യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. വീ​ടി​നു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ന്ന സ​മ​യ​ത്ത് മി​ഠാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ് സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഇ​രു​വ​രേ​യും […]

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു- video

നിയന്ത്രണം നഷ്ടപ്പെട്ട എസ്യുവി വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരനായ ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാള്‍ മരിച്ചു. സ്പീഡ്ബ്രേക്കര്‍ തകരാറിലായതോടെ ഡ്രൈവര്‍ക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൂനെയില്‍ പ്രശസ്തമായ സാംഗ്വി ചൗക്കിലായിരുന്നു സംഭവം. എസ്യുവിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്നു മരിച്ച ഓംപ്രകാശ്. അദ്ദേഹത്തിന്‍റെ ഭാര്യയും ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റതായും ഇയാള്‍ക്കിതുവരെ ബോധം […]

ഇനി ഒരു ഫോണ്‍ കോള്‍ മതി; ഇന്ധനം വീട്ടുമുറ്റത്തെത്തും

പൂനെ: ഇനി എവിടെ വച്ച്‌ ഇന്ധനം തീര്‍ന്നാലും പ്രശ്നമില്ല. ഒരു ഫോണ്‍ കോളിന്‍റെ ദൂരത്തില്‍ ഇന്ത്യന്‍ ഓയിലിന്‍റെ പെട്രോള്‍ പമ്പുകളുടെ സേവനം ലഭ്യമാകും. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ ആദ്യ പെട്രോള്‍ ഹോം ഡെലിവറി ആരംഭിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളിലടക്കം പരീക്ഷിച്ച ഈ സംവിധാനം വിജയകരമാണെന്ന് കണ്ടാല്‍ ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ പെട്രോള്‍ ഡിസ്പെന്‍സര്‍ ഘടിപ്പിച്ചാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ സംവിധാനത്തിലൂടെ ഡീസല്‍ […]

പൂനെ സിറ്റി കോച്ചിന് സസ്‌പെന്‍ഷന്‍

പൂനെ: പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യല്‍സിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. മാര്‍ച്ച 16ന് മാത്രമെ സസ്പെന്‍ഷന്‍ നടപടിയില്‍ റാങ്കോ പൊപോവിചിന്റെ ഭാഗം ഇനി ഐ എസ് എല്‍ കമ്മിറ്റി കേള്‍ക്കു. അതുവരെ റാങ്കോ പോപോവിച് സസ്പെന്‍ഷനില്‍ തന്നെ ആയിരിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് റാങ്കോ പോപോവിച് അച്ചടക്ക […]

ആദ്യരാത്രിയില്‍ ജാതി സഭ കൂടി വധുവിന്‍റെ കന്യകാത്വ പരിശോധന; തടഞ്ഞ യുവാക്കള്‍ക്ക് മര്‍ദ്ദനം

പൂനെ:  വിവാഹത്തിന്‍റെ ആദ്യ രാത്രിയില്‍ ജാതി സഭ കൂടി വധുവിന്‍റെ കന്യകാത്വ പരിശോധന. കഞ്ചര്‍ ഭട്ട് സമുദായത്തിലെ ജാതി സഭയുടെ ഈ ദുരാചാരത്തിനെതിരെ പ്രതികരിച്ച യുവാക്കള്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയോടെയാണ് ആള്‍കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിഞ്ഞത്. ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന നടത്തുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പായ സ്റ്റോപ്പ് വി റിക്ച്വലിലെ അംഗങ്ങള്‍ക്കെതിരെയാണ് ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം. കഞ്ചര്‍ഭട്ട് എന്ന സമുദായത്തിലെ യുവാക്കള്‍ തന്നെയാണ് സ്വ സമുദായത്തിലെ ആചാരത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. ഞാറാഴ്ച നടന്ന വിവാഹത്തില്‍ […]