വാലന്‍റൈന്‍സ് ഡേ പ്രതിഷേധം; പട്ടിയെയും കഴുതയെയും കല്യാണം കഴിപ്പിച്ചു

ചെന്നൈ: രാജ്യമെങ്ങും ഹിന്ദു സംഘടനകളുടെ പ്രണയ ദിന പ്രതിഷേധം. ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഭാരത്‌ ഹിന്ദു ഫ്രണ്ട് കേഡറിന്‍റെ നേതൃത്വത്തില്‍ പട്ടിയെയും കഴുതയെയും തമ്മില്‍ വിവാഹം കഴിപ്പിച്ച് വാലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. തമിഴ് പരമ്പരാഗത ആഘോഷപ്രകാരമാണ് പട്ടിയുടെയും കഴുതയുടെയും വിവാഹം ഇവര്‍ കൊണ്ടാടിയത്. പാര്‍ട്ടി അണികള്‍ പ്രണയദിന വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. കയ്യില്‍ താലമേന്തിയ സ്ത്രീകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.

ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെയുള്ള ആക്രമണം: സംസ്ഥാനത്തു നാളെ യുഡിഎഫ്-ബിജെപി ഹർത്താൽ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെ  പോലീസ് നടത്തിയ അതിക്രമത്തില്‍