ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുക! സ്ത്രീകളില്‍ വളരെക്കുറച്ചുപേര്‍ മാത്രം കാണുന്ന ഇത്തരമൊരു സ്വപ്നത്തെ നെഞ്ചിലേറ്റിയ പ്രിയ ഫാസില്‍ ഡ്രീംഫ്ലവര്‍ ഹൗസിങ് പ്രൊജക്റ്റ്സ് എന്ന കേരളത്തിലെ അറിയപ്പെടുന്ന ബില്‍ഡര്‍ ബ്രാന്‍ഡിന്റെ അമരക്കാരിയായത് യാദൃശ്ചീകമായല്ല. പുതുമയാര്‍ന്ന ആശയങ്ങളും, അതു നിറവേറ്റാനുള്ള ദൃഢനിശ്ചയവും, കഠിനാദ്ധ്വാനവുമാണ് പ്രിയ ഫാസിലിന്‍റെ വിജയ മന്ത്രം. ടൈംസ് ഓഫ് ഇന്ത്യയുടെ 2013-ലെ ബ്രാന്‍ഡ് ഐക്കൺ അവാര്‍ഡും, 2014-ലെ സ്ത്രീരത്ന അവാര്‍ഡും കേരളത്തിലെ ഏക വനിതാ ബില്‍ഡറായ പ്രിയയെ തേടിയെത്തിയത് ഈ അര്‍പ്പണത്തിനുള്ള അംഗീകാരമാണ്. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രൊജക്റ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലാണ് ഡ്രീംഫ്ലവര്‍ തുടക്കം മുതലേ ഊന്നല്‍ നല്‍കിയത്. […]