ഇറാനില്‍ വിഷക്കൂണ്‍ കഴിച്ച് 11 മരണം ; 800 പേര്‍ ഗുരുതരാവസ്ഥയില്‍

ഇറാന്‍: ഇറാനില്‍ വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ മരിച്ചു. 800 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്തമഴയെ തുടര്‍ന്ന് ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്ത് വിഷക്കൂണുകള്‍ മുളച്ച് പൊന്തിയതിനെ തുടര്‍ന്നാണീ പ്രതിസന്ധി സംജാതമായിരിക്കുന്നത്. യഥാര്‍ത്ഥ കൂണുമായി സാമ്യമുള്ള വിഷക്കൂണ്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നത്. ഇക്കാരണത്താല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ളവര്‍ കൂണ്‍ കഴിക്കുന്നതിന് മുമ്പ് മുന്‍കരുതലെടുക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ കൂണില്‍ നിന്നും വിഷം അകത്തായാല്‍ അതിന് ഫലപ്രദമായ ചികിത്സയില്ലെന്നതാണ് പ്രശ്‌നമായിത്തീരുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ക്ക് പിന്നീട് ലിവര്‍ മാറ്റി വയ്‌ക്കേണ്ട […]