പിറവം: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം ഉന്നയിച്ച് യാക്കോബായ സഭ രംഗത്തെത്തിയിരുന്നു. പിറവംപള്ളി തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പിറവം പള്ളിയില്‍ നടന്നത് പൊലീസ് നാടകമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിധി […]
Tag: piravam church
പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍
പിറവം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭക്കാര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പിറവം പള്ളിക്ക് മുന്നില്‍ സംഘര്‍ഷം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സംഘം എത്തിയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ മുകളില്‍ കയറുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പള്ളിക്കുള്ളില്‍ കയറ്റാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി രണ്ട് പേരാണ് പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. പള്ളിക്കുള്ളില്‍ പൊലീസിനെ കയറ്റില്ലെന്ന നിലപാടുമായി സ്ത്രീകള്‍ അടക്കമുള്ള നൂറോളം വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ട്. തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ […]