തിരുവനന്തപുരം : ‘പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്‍റെ ശുപാര്‍ശ’ എന്ന മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത അസത്യമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും ഇത്തരത്തിലൊരു ഫയലോ നിര്‍ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? തോമസ് ഐസക് ചോദിക്കുന്നു. മനോരമ വാര്‍ത്ത അസത്യമെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക് ഫേസ്ബുക്കിലാണ് […]

