അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

പാരിസ്: അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡൊറെസ്റ്റ് പോലീസാണ് സ്ഥിരീകരിച്ചത്. ജനുവരി 21നാണ് നാന്‍റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തെരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തെരച്ചില്‍ പോലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്‍റെ ആവശ്യപ്രകാരം ഫുട്ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്. […]

സല സഞ്ചരിച്ചിരുന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി അന്വേഷണ സംഘം

പാരീസ്: ഫുട്‌ബോള്‍ താരം എമിലിയാനോ സലയും പൈലറ്റും സഞ്ചരിച്ച കാണാതായ വിമാനം കണ്ടെത്തി. ഇന്നലെയായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആര്‍ഒവിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്നു അന്വേഷണ സംഘം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വികാരഭരിതമായാണ് സാലയുടെ പിതാവ് പ്രതികരിച്ചത്. ദു:സ്വപ്‌നമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഇതൊരു ദു:സ്വപ്‌നമാണ്. ഞാന്‍ അവരോട് എന്നും സംസാരിക്കും. എനിക്ക് വാട്‌സ് ആപ്പില്ലാത്തതിനാല്‍ അവര്‍ക്ക് എന്നും വിളിക്കുക ചെലവേറിയ […]

പാരിസില്‍ ഹോളിവുഡ് ആക്ഷന്‍ സിനിമകളെ വെല്ലുന്ന ജയില്‍ചാട്ടം

പാരിസ്:  ജയില്‍പ്പുള്ളി ഹെലികോപ്ടര്‍ വഴി രക്ഷപ്പെട്ടു. സംഭവം ഹോളിവുഡ് ആക്ഷന്‍ സിനിമയിലെ രംഗമൊന്നുമല്ല. ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കള്ളന്‍ പാരിസിനടുത്തുള്ള റിയയുവിലെ ജയിലില്‍നിന്ന് ഇന്നലെ രക്ഷപ്പെട്ട കാര്യമാണ് പറഞ്ഞു വന്നത്. റെഡോയിന്‍ ഫയ്ദ് എന്ന 46 വയസ്സുകാരനാണ് ഈ ഹൈടെക് ജയില്‍ ചാട്ടം നടത്തിയത്. വളരെ ആസൂത്രിതമായ പദ്ധതിയിലൂടെയാണ് ഫയ്ദ് ജയില്‍ ചാട്ടം നടത്തിയത്. തോക്കുധാരികളായ മൂന്നുപേര്‍ ഫയ്ദിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആദ്യം ജയില്‍ കവാടത്തിലെത്തി പൊലീസ് കാരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമായിരുന്നു ഇത്. ആ സമയം തന്നെ ജയില്‍ […]

ഫാഷന്‍ മേഖലയുടെ പറുദീസയില്‍ ഒരു ‘ചോക്ലറ്റ് ഫാഷന്‍ ഷോ’

വ്യത്യസ്തമായ ഫാഷന്‍ മാമാങ്കങ്ങള്‍ നാം കണ്ടുകാണും. ആധുനിക രീതിയിലും പരമ്പരാഗത രീതിയിലുമുള്ള വസ്ത്രങ്ങളണിഞ്ഞു മോഡലുകള്‍ നമ്മുടെ മുന്നിലേക്ക് ഒഴുകിയെത്തുകയാണ്. അത്തരത്തില്‍ പുതുമയാര്‍ന്ന ഒരു ചോക്ലേറ്റ്  ഫാഷന്‍ ഷോ ആണ് ലോക ഫാഷന്‍ മേഖലയുടെ പറുദീസയായ പാരിസില്‍ വര്‍ഷംതോറും അരങ്ങേറുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്‍റെ  സഹകരണത്തോടെയാണ് പരിപാടി  സംഘടിപ്പിക്കുന്നത്. ഭാഗികമായി ചോക്ലേറ്റില്‍ രൂപകല്പന ചെയ്ത വേഷങ്ങളണിഞ്ഞാണ് മോഡലുകള്‍ ഈ ആഘോഷവേദിയിലേക്ക് എത്തുക. വീഡിയോ കാണാം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ചോക്ലേറ്റ് ആരാധകരാണ് ചോക്ലേറ്റ് ഉത്സവത്തിന്‍റെ  ഭാഗമാകാന്‍ വര്‍ഷംതോറും എത്തിച്ചേരുന്നത്. ഫ്രഞ്ച് സിനിമാതാരങ്ങളും ചോക്ലേറ്റ് വേഷങ്ങളില്‍ റാംപിലെത്താറുണ്ട്. […]