പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്ത്; നിലപാട് മാറ്റി രാജകുടുംബം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന നിലപാട് മാറ്റി രാജകുടുംബം. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ രാജകുടുബം എടുത്ത നിലപാട്.ക്ഷേത്രത്തിന്‍റെ ആസ്തി രാജകുടുംബത്തിന്‍റെ സ്വകാര്യ സ്വത്തല്ല. ക്ഷേത്രത്തിന്‍റെ ആസ്തി വിഗ്രഹത്തിന്‍റെ സ്വത്താണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.കേസില്‍ സുപ്രീംകോടതിയില്‍ നാളെയും വാദം തുടരും. ജസ്റ്റിസ് യുയു ലളിത് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അമിക്കസ് ക്യുറിയായി പുതുതുതായി ആരെയും നിയമിക്കേണ്ട […]