ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ല. സംയുക്ത തൊഴിലാളി സംഘടനയുടേതാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ടാക്‌സി തൊഴിലാളികള്‍ തുടര്‍ച്ചയായി പത്താം ദിവസവും നടത്തുന്ന സമരം ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടക്കുന്നത്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി തൊഴിലാളി സംഘടനകള്‍ […]

അനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്‌സി; ക്യൂബര്‍

പെട്ടെന്നു കേട്ടാല്‍ ഓണ്‍ലൈന്‍ ടാക്‌സി ഭീമന്മാരായ യൂബര്‍ എന്നു തോന്നുമെങ്കിലും തിരുവനന്തപുരത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ക്യൂബര്‍ അഥവാ ക്വാളിറ്റി ആന്‍റ് ബെസ്റ്റ് റൈഡ്. ഈ മാസം ആറിനാണ് ക്യൂബര്‍ കാബ്‌സ് എന്ന ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയത്. സ്മാര്‍ട്ട് ഫോണില്ലെങ്കില്‍ ഓണ്‍ലൈനില്‍ അല്ലാതെയും ടാക്‌സി സൗകര്യം ഒരുക്കുന്നതാണ് ക്യൂബറിന്‍റെ പ്രത്യേകത. മിനിമം 50 രൂപയും കിലോമീറ്ററിന് ഏഴുരൂപ നിരക്കിലുമാണ് ചാര്‍ജ്. ക്യൂബറിന്‍റെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ക്യൂബിആര്‍ കാബ്‌ എന്ന പേരില്‍ (Qbr Cab) ഡൗണ്‍ ലോഡ് […]

ഓണ്‍ലൈന്‍ ടാക്സി അനിശ്ചിതകാല സമരം ആരംഭിച്ചു

മുംബൈ: ഒല, ഊബര്‍ ടാക്സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി,ബംഗളൂരു,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്മെന്‍റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം […]