നഴ്സുമാരുടെ സമരം; മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുന്നു.  മാര്‍ച്ച്‌ 31നകം സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കും. നാളെ മുതല്‍ നഴ്സുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പൊളിച്ചത് മാനേജ്മെന്റ് പ്രതിനിധികള്‍ വിട്ടുനിന്നതോടെയാണ്. ലേബര്‍ കമ്മീഷണര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ […]

നഴ്സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന്

ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്സുമാര്‍ ആറുമാസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് നേഴ്സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴു​വ​രെയാണ്​ സമരം. പണിമുടക്കുന്ന നേഴ്സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. പതിനായിരത്തിലേറെ നേഴ്സുമാര്‍ ആലപ്പുഴയില്‍ എത്തുന്നുണ്ടെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. ചേ​ര്‍​ത്ത​ല കെ.​വി.​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍ക്കു​ക, ശമ്പ​ള പ​രി​ഷ്​ക​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, ട്രെ​യി​നി സ​മ്പ്ര ദാ​യം നി​ര്‍ത്ത​ലാ​ക്കു​ക, പ്ര​തി​കാ​ര ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉന്നയിച്ചാണ് സമരം. […]