ജയലളിതയായി നിത്യാ മേനോന്‍..! ദ അയേണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്ക് ചിത്രം ‘ദ അയേണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടി നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ഫസ്റ്റ്‌ലുക്കില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് നിത്യയെ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായിക പ്രിയദര്‍ശിനിയാണ് സിനിമയുടെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സംഭവബഹുലമായ ജയലളിതയുടെ ജീവിതമാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പുറമെ സിനിമാരംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു ജയലളിത. സിനിമാരംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ അതേ സ്വീകാര്യത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അവരെ സഹായിച്ചിരുന്നു. തമിഴ് […]

നാനി ഒരുക്കുന്ന ഹൊറര്‍ ചിത്രം ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി നിര്‍മ്മിക്കുന്ന ചിത്രമായ ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളി താരം നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മീനിന് ശബ്ദം നല്‍കി നാനിയും ഒരു മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് മാര്‍ക്ക് കെ റോബിനാണ്.