ദീപക് മിശ്ര ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി:ഇന്ത്യയുടെ 45 ആമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു.  രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 13 മാസം നീണ്ടുനില്‍ക്കുന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ പല സുപ്രധാനകേസുകളും ദീപക് മിശ്രയുടെ മുന്നിലെത്തും.ബാബരി മസ്ജിദ് ഭൂമി തര്‍ക്കമുള്‍പ്പടെ, സുപ്രധാനമായ പല കേസുകള്‍ക്കും ദീപക് മിശ്രയുടെ കാലത്ത് തീര്‍പ്പുണ്ടാകും. കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറക്കുന്നതുള്‍പ്പടെ നിരവധി വെല്ലുവിളികളും ദീപക് മിശ്രയെ കാത്തിരിപ്പുണ്ട്.സ്വകാര്യത കേസിലെ വിധി ആര്‍ട്ടിക്കിള്‍ 377 ന് എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച്‌ തീര്‍പ്പാക്കാനും ഭരണഘടനാ ബെഞ്ചിന് […]