പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണമെന്ന് നന്ദു

തിരുവനന്തപുരം: കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ പ്രണയിനിയായി കണ്ട് പുഞ്ചിരിച്ച്‌ തിരുവനന്തപുരം സ്വദേശിയായ നന്ദു. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്‍റെ അഭിപ്രായം. എത്ര നമ്മള്‍ ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയായാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിക്കുന്നത്. നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം. എങ്ങനെയാണ് എന്നല്ലേ.. ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാന്‍ നോക്കി. അവള്‍ […]

അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നന്ദുവിന്‍റെ വാക്കുകള്‍

ക്യാന്‍സര്‍ എന്ന രോഗം തളര്‍ത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടാതെ ജീവിതം തിരികെപ്പിടിച്ച നന്ദുവിനെ കേരളം പലകുറി അഭിനന്ദിച്ചതാണ്. പ്രളയത്തെ അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയാകുകയാണ് നന്ദുവിന്‍റെ വാക്കുകള്‍ എന്‍റെ പ്രിയപ്പെട്ട ഇടത് കാല്‍ നഷ്ടപ്പെട്ടിട്ടും ഇതുവരെ ഒരു നിമിഷം പോലും എനിക്ക് അതോര്‍ത്ത് സങ്കടമോ വിഷമമോ തോന്നിയിട്ടില്ല. പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞാന്‍ നിസ്സഹായത എന്തെന്ന് മനസ്സിലാക്കി. ഓരോ നേരവും മഴ ആര്‍ത്ത് പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ നിസ്സഹായത ആര്‍ത്ത് പെയ്തു.  നന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ […]