കുഞ്ഞിന് പേരിട്ടത് ബാലറ്റ് പെട്ടി ഉപയോഗിച്ചുള്ള വോട്ടെടുപ്പിലൂടെ

നാഗ്പൂര്‍: ജനിക്കുന്ന പൊന്നോമനയ്ക്ക് ഇടുന്ന പേര് വ്യത്യസ്തമായിരിക്കണമെന്ന് ന്യൂജെന്‍ ദമ്പതിമാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഈ പേരിടീല്‍ മിക്കപ്പോഴും അച്ഛന്‍റെയും അമ്മയുടേയും ഇഷ്ടത്തിന് അനുസരിച്ചുമായിരിക്കും. എന്നാല്‍ കുഞ്ഞിന് ഏത് പേര് വേണമെന്ന് ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിയ കഥയാണ് മഹാരാഷ്ട്ര സ്വദേശികളായ മിഥുനും മാന്‍സി ബാംഗിനും പറയാനുള്ളത്. ഏപ്രില്‍ 15നാണ് മിഥുന്‍ – മാന്‍സി ദമ്പതികള്‍ക്ക് സുന്ദരനായ ആണ്‍കുഞ്ഞ് പിറന്നത്. പക്ഷേ,​ ഏത് പേര് വേണമെന്നത് ഇവരെ ആശയക്കുഴപ്പത്തിലാക്കി. കൂട്ടുകുടുംബ വ്യവസ്ഥിതി ആയതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ മൂന്ന് പേരുകളാണ് കുഞ്ഞിന് […]

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന് പോസ്റ്റ്മോര്‍ട്ട സമയത്ത് ജീവന്‍

മഹാരാഷ്ട്ര: കാര്‍ അപകടത്തില്‍ മരിച്ചു എന്ന് കരുതിയ യുവാവ് പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക് തിരികെ വന്നു. ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവാണ് മരിച്ച്‌ ജീവിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ചിന്‍ഡ്വാരാ ജില്ലാ ആശുപത്രിയിലാണ് സംഭവം.  കാറപകടത്തെ തുടര്‍ന്ന് ഗുരുതര നിലയിലാണ് ഭരദ്വാജിനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്‍റെ നില താമസിയാതെ വഷളാവുകയും ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് മരണം സംഭവിച്ചതായും വിധി എഴുതി. ഇതേ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പിറ്റേ ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരം […]

മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയെയും കുഞ്ഞിനെയും കൊന്ന് ചാക്കില്‍ കെട്ടി തള്ളി

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയെയും മകളെയും അക്രമികള്‍ ദാരുണായി കൊലപ്പെടുത്തി.  മാധ്യമ പ്രവര്‍ത്തകനായ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ(52) ഒരു വയസ്സുകാരി മകള്‍ രാഷി എന്നിവരാണ് കൊല്ലപ്പെട്ടത്. . സംഭവവുമായി ബന്ധപ്പെട്ട് പവന്‍പുത്ര സ്വദേശിയായ ഗണേശ് ഷാഹു(26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം സമീപത്തെ ജുവലറിയിലേയ്ക്ക് പോയ ഇരുവരേയും കാണാതാവുകയായിരുന്നു. ഇവരെ പറ്റി പല സ്ഥലത്തും അന്വേഷിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബഹാദുര മേഖലയിലെ നദിക്കരയില്‍ നിന്ന് ചാക്കില്‍ […]