സ്വപ്ന സുരേഷിനെ തേടി പോലീസ് നാടൊട്ടുക്ക് പാഞ്ഞപ്പോള്‍ സ്വപ്ന ഒളിവില്‍ കഴിഞ്ഞത് മോണ്‍സന്റെ സംരക്ഷണയില്‍?

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് ഒളിവില്‍ കഴിഞ്ഞിരുന്നത് മോണ്‍സന്‍ മാവുങ്കലിന്റെ തണലിലെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ള സമയമായിരുന്നിട്ട് കൂടെ സ്വപനയും കൂട്ടരും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കടന്നിരുന്നു. ഇതിനു വഴിയൊരുക്കിയത് പോലീസ് സംവിധാനം തന്നെയാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പോലീസിന്റെ മൂക്കിന് കീഴെ ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് ‘പിന്തുണ’ ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ […]