രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ രൂപ 73.34ലേക്ക് താഴ്‌ന്നു. യുഎഇ ദിര്‍ഹത്തിന്‍റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍നിന്ന് വിദേശനിക്ഷേപകരുടെ പിന്‍വാങ്ങലാണ് രൂപയെ തുടര്‍ച്ചയായി ദുര്‍ബലപ്പെടുത്തുന്നത്. തിങ്കളാഴച മാത്രം 1841.63 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശനിക്ഷേപകര്‍ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്ന വിദേശ നിക്ഷേപകര്‍ അമേരിക്കയടക്കം മറ്റ് ലാഭകരമായ വിപണികളിലേക്ക് മൂലധനം കടത്തുകയാണ്. വിപണിയിലെ പണദൗര്‍ലഭ്യത മറികടക്കുന്നതിന് ഒക്ടോബറില്‍ 36,000 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുമെന്ന പ്രഖ്യാപനം റിസര്‍വ് […]