കുഞ്ഞിന് വേണ്ടി അച്ഛന്‍ കോടതിയോട് ആവശ്യപ്പെട്ടത് ദയാവധം; ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്

ചെന്നൈ: ഒന്‍പത് വര്‍ഷം അബോധാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞിന്‍റെ ദയാവധ ഹര്‍ജി പരിഗണിക്കാതെ ചികിത്സിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ കുട്ടിക്ക് ലഭിച്ചത് പുതുജീവന്‍. ദിവസത്തില്‍ 20 ഓളം തവണ അപസ്മാരമുണ്ടാകുന്ന മകന് ചികിത്സകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അച്ഛന്‍റെ കണ്ണീര്‍ ഹര്‍ജി. എന്നാല്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന കോടതി ജീവനും നല്‍കും എന്ന് തെളിഞ്ഞിരിക്കുകയാണ്. ദയാവധത്തിനായി അച്ഛന്‍റെ ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ഇവര്‍ നടത്തിയ പരിശോധനയാണ് കുട്ടിക്ക് ജീവിതത്തിലേക്ക് […]

ദയാവധത്തിന് സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന ചരിത്ര പ്രധാനമായ ഉത്തരവുമായി സുപ്രീം കോടതി. ഇത് സംബന്ധിച്ച്‌ സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാനാവുമോ എന്ന കാര്യമാണ് കോടതി പരിശോധിച്ചത്.