മീനാക്ഷി-മീനു-ഒപ്’ പേജിന് പൂട്ട് വീണു; മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് കുടുംബം

അമര്‍ അക്ബര്‍ ആന്‍റണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള ഫേക്ക് അകൗണ്ട് നീക്കം ചെയ്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പിന്നാലെയാണ് പേജ് നീക്കം ചെയ്തത്. വാര്‍ത്ത വന്നതോടെ ഫേസ്ബുക്കിന്‍റെ ദക്ഷിണേന്ത്യന്‍ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന വ്യക്തി മീനാക്ഷിയുടെ അച്ഛന്‍ അനൂപുമായി സംസാരിച്ചിരുന്നു ശേഷമായിരുന്നു നടപടി. മൂന്നു മാസം മുമ്പ് സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് അനൂപ് മാധ്യമങ്ങളെ അറിയിച്ചത്. മീനാക്ഷി-മീനു-ഒപ്’ എന്നു പേരിലുള്ള വ്യാജ പേരിലായുന്നു പേജ്. മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ […]

സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇര; വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി

സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇരയാണെന്ന വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി. തന്‍റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ അവഹേളിക്കുന്നുവെന്നാണ് മീനാക്ഷിയുടെ പരാതി . ആ ഫേസ്ബുക്ക് പേജില്‍ വന്നുനിറയുന്നത് അശ്ലീല കമന്‍റുകളുമാണ് .മീനാക്ഷി-മീനു-ഒപ് എന്നു പേരിലുള്ള പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്‍റുകള്‍ വളരെ അശ്ലീലമാണ് . മാസങ്ങള്‍ക്കു മുന്‍പ് മീനാക്ഷിയുടെ അച്ഛന്‍ അനൂപ് ഈ ഫേക്ക് പേജിനെക്കുറിച്ച്‌ കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും . […]