രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം; മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം. 390 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറവ് വരുത്തി. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് (എന്‍പിപിഎ) പുതിയ തീരുമാനം ആവിഷ്‌കരിച്ചത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മുന്‍പ് 42 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് എന്‍പിപിഎ 30 ശതമാനം വില കുറച്ചിരുന്നു. കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്‍റെ നിഗമനത്തില്‍ ഈ നടപടി രാജ്യത്തെ 22 ലക്ഷം ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനകരമാകും. വാര്‍ഷിക കണക്കില്‍ […]

രാജ്യത്ത് മരുന്ന് വിലകള്‍ കൂടും

കൊച്ചി: ചരക്ക് സേവന നികുതിയുടെ രണ്ട് സ്ലാബുകള്‍ ഒന്നാക്കാനുള്ള തീരുമാനത്തോടെ രാജ്യത്തെ മരുന്നുവില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് സ്ലാബുകള്‍ ഒന്നാകുന്ന തീരുമാനത്തോടെ മരുന്നുവിലയില്‍ മൂന്ന് ശതമാനമാകും വര്‍ധനവ് നടപ്പില്‍ വരിക. കഴിഞ്ഞ ജൂലൈയില്‍ ജി.എസ്.ടി. നടപ്പാക്കുമ്ബോള്‍ 70 ശതമാനത്തോളം മരുന്നുകള്‍ക്ക് വില ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. 12, 18 ശതമാനം നികുതി സ്ലാബുകളാണ് യോജിപ്പിക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്.  ഇത് 15 ശതമാനമാക്കി മാറ്റാമെന്ന് ജി.എസ്.ടി. കൗണ്‍സിലില്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കായി ജന്‍ധന്‍ ഔഷധി […]

92 മരുന്നുകള്‍ കൂടി വിലനിയന്ത്രണ പട്ടികയില്‍

കൊച്ചി: തൊണ്ണൂറ്റിരണ്ട്  മരുന്നുകള്‍ കൂടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി.  കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. പ്രമേഹം, അണുബാധ, വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ട്രോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി. അര്‍ബുദ ചികില്‍സയ്ക്കുള്ള ബോര്‍ടിസോമിബ് ഇന്‍ജക്ഷന്‍റെ വില 12,500 രൂപയാക്കി കുറച്ചു. പഴയവില […]