കടക്കെണിയിലായപ്പോള്‍ യൂട്യൂബ് നോക്കി കള്ളനോട്ടടിച്ചു; പരീക്ഷണം പാളിയപ്പോള്‍ അറസ്റ്റിലുമായി

മറയൂര്‍:യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പൊലീസ് പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33), ചന്ദ്രശേഖരന്‍(22), തങ്കരാജ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടബാധ്യതയെത്തുടര്‍ന്നാണ് ഇവര്‍ കള്ളനോട്ടടിയിലേക്ക് തിരിയുന്നത്. പാപ്പന്‍പാളയത്ത് എട്ടു വര്‍ഷത്തോളമായി പിവിസി പൈപ്പ് കച്ചവടം നടത്തുകയായിരുന്ന സുകുമാര്‍ കടക്കെണിയില്‍ ആയി. ഈ സമയത്ത് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബിലെ കള്ളനോട്ടടിയെക്കുറിച്ച്‌ ഇയാള്‍ പരിചയപ്പെടുത്തുന്നത്. ഇതനുസരിച്ച്‌ സുകുമാര്‍ ലാപ്‌ടോപ്, സ്‌കാനിങ് മെഷീന്‍, പ്രിന്‍റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി. നാല് […]

യുവാവ് ജാതിമാറി വിവാഹം ചെയ്തു; ഊരുവിലക്ക് ഭയന്ന് കുടുംബം ആത്മഹത്യ ചെയ്തു

മറയൂര്‍: യുവാവ് ജാതിമാറി വിവാഹം ചെയ്തിതനെ തുടര്‍ന്ന് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. മറയൂര്‍ കീഴാന്തൂര്‍ സ്വദേശി ടി.സി.മുരുകന്‍, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനുപ്രിയ എന്നിവരാണ് മരിച്ചത്. തമിഴ്നാട് ഉദുമല്‍പേട്ട എസ്വി പുരം റെയില്‍വേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ പാണ്ടിരാജ് തമിഴ്നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവര്‍ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂര്‍ […]