സാലറി ചലഞ്ച് ഗുണ്ടാപ്പിരിവെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയതിനു ശേഷം ഇതുവരെ മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

നോക്കുകുത്തിയായി മാറുന്ന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മിഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നതെന്ന് ഹസന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മിഷനെ […]

തോമസ്‌ ചാണ്ടിക്ക് വേണ്ടി ഹാജരാവരുതെന്ന് തന്‍ഖയോട് ഹസ്സന്‍റെ നിര്‍ദേശം

കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് ഹസ്സന്‍ പറഞ്ഞത്. അതേസമയം ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ തന്‍ഖയ്ക്ക്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തന്‍ഖ‍യെ കരിങ്കൊടി കാണിച്ചവരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.