ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല: കണ്ണന്താനം

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സര സന്നദ്ധത അറിയിച്ചും സാധ്യാതാ പട്ടികയില്‍ ഇടംപിടിച്ചും നേതാക്കളുടെ പേരുകള്‍ പുറത്തുവരുന്നതിനിടെ തന്‍റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെന്ന് കണ്ണന്താനം പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. പത്തനംതിട്ട വിജയസാധ്യത ഉള്ള മണ്ഡലമാണെന്നും കണ്ണന്താനം വ്യക്തമാക്കി. തന്റെ അയല്‍നാടായതിനാല്‍, താന്‍ പത്തനംതിട്ടയില്‍ എപ്പോഴും ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. മോദി മന്ത്രിസഭയുടെ അഴിച്ചുപണിയിലാണ് രാജ്യസഭാംഗമായ കണ്ണന്താനം സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. പൂനെ നിയോജകമണ്ഡലത്തില്‍ ഇവരെ സ്ഥാനാര്‍ത്ഥി ആയി നിര്‍ത്താന്‍ ബി.ജെ.പിയില്‍ ശ്രമമുണ്ട്. ഇതിന് സൂചനയെന്നോണം ഇക്കഴിഞ്ഞ ജൂണ്‍ മാസം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടിയുമായി അവരുടെ മുംബൈയിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം മാധുരി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയിലുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ മാധുരി തന്നെയാകും പൂനെയിലെ ബി.ജെ.പി […]

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം നവംബർ 15 വരെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിട്ടുപോയവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ പതിനഞ്ചു വരെ പേരു ചേര്‍ക്കാം. 2019 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വോട്ടര്‍ പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ വിഭാഗം രൂപകല്‍പ്പന ചെയ്ത സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍സ്വീപ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ […]

ബിജെപി വീണ്ടും അധികാരത്തില്‍ വരും..!; അമ്പരപ്പിക്കുന്ന സര്‍വേഫലം പുറത്ത്

ന്യൂഡല്‍ഹി: അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന് പിന്നാലെ തുടര്‍ച്ചയായി വരുന്ന വിവാദങ്ങളും രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. ബിജെപി ഏത് വിധേനേയും തളക്കുന്നതിനായി പാര്‍ട്ടികള്‍ സഖ്യ രൂപീകരണ പദ്ധതികളും തുടങ്ങി കഴിഞ്ഞു. അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയുടെ ഭരണത്തിലുണ്ടായ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ലോകസഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കര്‍ഷ ആത്മഹത്യയും, ഗോഹത്യയും, ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇന്ധനവിലയും ഇനിവരുന്ന തെരെഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നതിന് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ഭൂരിഭാഗത്തിന്റെയും വിലയിരുത്തല്‍. എന്നാല്‍, 2019 തെരെഞ്ഞെടുപ്പില്‍ […]

ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നു

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് കടക്കുമോ? ബിജെപി സ്ഥാനാര്‍ഥിയാകുമോ? എന്ന ചോദ്യങ്ങളാണ് ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്. നരേന്ദ്രമോദിയെ നേരില്‍ കണ്ടതിനുശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇതിന്‍റെ സത്യാവസ്ഥ മോഹന്‍ലാല്‍ തന്നെ പറഞ്ഞുതരും. ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്‍റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി […]