തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്‌ലാറ്റ് ഉടമകളുടെ കൈവശമുള്ള 4.3 സെന്റ് പുറമ്പോക്ക് കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിധി എത്രയും വേഗം നടപ്പാക്കാന്‍ ഉത്തരവിന്‍റെ കോപ്പി റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉടന്‍ നല്‍കാനും ലോകായുക്ത രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ക്കും ഉത്തരവ് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാറ്റൂരിലെ 16.5 സെന്‍റ് പുറമ്പോക്ക് ഭൂമി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. ഇതില്‍ […]

