തിരുവനന്തപുരം: പ്രളയം മൂലം ഉല്‍പാദനത്തിലും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവും പരിഹരിക്കാന്‍ സംസ്ഥാനത്ത് താല്‍ക്കാലിക ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലാണിതേര്‍പ്പെടുത്തുക. വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് പന്നിയാര്‍,ലോവര്‍പെരിയാര്‍, പെരിങ്ങല്‍കുത്ത് എന്നിവ ഉള്‍പ്പെടെ ഏഴ് ജലവൈദ്യുതി നിലയങ്ങളും കുത്തുങ്കല്‍, മണിയാര്‍ തുടങ്ങിയ സ്വകാര്യ നിലയങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലമുള്ള വൈദ്യുതി കമ്മി മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് മറികടന്നിരുന്നത്. എന്നാല്‍ ഇന്നലെ താല്‍ച്ചറില്‍ നിന്നും […]